
അഗ്നിപരീക്ഷ
Available in Malayalam
അമറിനെ ഉപേക്ഷിച്ച രാധിക, കൈലാഷിനെ വിവാഹം കഴിക്കുന്നു. അവളുടെ വഞ്ചനയ്ക്കുള്ള പ്രതികാരവുമായി അമർ, അവളുടെ സഹോദരിയായ പ്രിയങ്കയെ വിവാഹം ചെയ്യുന്നു. അമറിന്റെ പ്രണയം നേടിയെടുക്കാൻ പ്രിയങ്കയ്ക്ക് കഴിയുമോ?
Director & Cast
TV Show Details
രാധികയുടെ അച്ഛന് ഷർട്ട് വാങ്ങുന്ന അമർ
തങ്ങൾക്ക് വേണ്ട ഒരു പെൺകുട്ടിയെപ്പറ്റി കൈലാഷിന്റെ അമ്മ, ബ്രോക്കറോട് പറയുന്നു. രാധികയും പിങ്കിയും തന്റെ അച്ഛന് പിറന്നാൾ ആശംസകൾ നേരുന്നു. രാധികയുടെ അച്ഛന് അമർ ഒരു പുതിയ ഷർട്ട് വാങ്ങി കൊടുക്കുന്നു.
രാധികയുടെ അച്ഛന് ഷർട്ട് വാങ്ങുന്ന അമർ
തന്റെ ഗ്രാമത്തിലെത്തുന്ന രാധിക
തന്റെ പെണ്മക്കൾ വിവാഹിതരാകണമെന്ന് രാധികയുടെ അച്ഛൻ പ്രാർത്ഥിക്കുന്നു. ശ്രീരാമനെപ്പോലെയുള്ള യുവാവ് രാധികയെ വിവാഹം കഴിക്കുമെന്ന് ജോത്സ്യൻ അദ്ദേഹത്തോട് പറയുന്നു. രാധികയും പിങ്കിയും ഗ്രാമത്തിലെത്തുന്നു.
തന്റെ ഗ്രാമത്തിലെത്തുന്ന രാധിക
ലാവണ്യയുടെ വീട്ടിൽ എത്തുന്ന അമർ
രാധികയുടെ അമ്മാവന്റെ വീട്ടിൽ ലാവണ്യയുടെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നു. രാധികയെ കാണാൻ അമർ, ലാവണ്യയുടെ വീട്ടിൽ എത്തുന്നു. രാധികയുടെ ഫോട്ടോ കൈലാഷിനെ അവന്റെ അമ്മ കാണിക്കുന്നു.
ലാവണ്യയുടെ വീട്ടിൽ എത്തുന്ന അമർ
ലാവണ്യയെ ഇഷ്ടപ്പെടുന്ന കൈലാഷ്
കൈലാഷിനെ ഒരു പാഠം പടിപ്പിക്കാൻ രാധിക തീരുമാനിക്കുന്നു. കൈലാഷിനു ലാവണ്യയെ ഇഷ്ടപ്പെടുന്നു. അക്കാര്യം രാധിക, ലാവണ്യയെ അറിയിക്കുന്നു. പിന്നീട് ലാവണ്യക്ക് മൈലാഞ്ചി ഇടാൻ കൈലാഷ് ശ്രമിക്കുന്നു.
ലാവണ്യയെ ഇഷ്ടപ്പെടുന്ന കൈലാഷ്
കാമുകനുമൊത്ത് ഒളിച്ചോടുന്ന ലാവണ്യ
രാധികയെ സ്വന്തമാക്കുമെന്ന് അമർ ശപഥം ചെയ്യുന്നു. അതേപ്പറ്റി രാധികയോട് അമർ പറയുന്നു. കല്യാണദിവസം ലാവണ്യ കാമുകനുമൊത്ത് ഒളിച്ചോടുന്നു. അതോടെ ലാവണ്യയുടെ അച്ഛൻ തകരുന്നു. ലാവണ്യയെ തടയാൻ അമർ ശ്രമിക്കുന്നു.
കാമുകനുമൊത്ത് ഒളിച്ചോടുന്ന ലാവണ്യ
തന്റെ സങ്കടം രാധികയോട് കൃഷ്ണമൂർത്തി
ബാലുവിനെ ഓർത്തുള്ള തന്റെ സങ്കടം കൃഷ്ണമൂർത്തി, രാധികയോടും പ്രിയയോടും പറയുന്നു. അമ്മയോട് സമ്മതം വാങ്ങിച്ച് അമർ, കോളേജിലേക്ക് പോകുന്നു. തന്നോടുള്ള അമറിന്റെ സംസാരത്തിൽ അവന്റെ അച്ഛൻ വ്യാകുലപ്പെടുന്നു.
തന്റെ സങ്കടം രാധികയോട് കൃഷ്ണമൂർത്തി
രാധികയുമായി വിമാന യാത്രയ്ക്ക് പോകുന്ന അമർ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൃഷ്ണമൂർത്തിയെ കണ്ട് രാധിക പരിഭ്രമിക്കുന്നു. രാധികയോടുള്ള പ്രണയം പരാജയപ്പെടുമോയെന്ന് അമർ ഭയക്കുന്നു. രാധികയുടെ ക്ലാസ്സിലെത്തിയ അമർ, അവളുമായി വിമാന യാത്രയ്ക്ക് പോകുന്നു.
രാധികയുമായി വിമാന യാത്രയ്ക്ക് പോകുന്ന അമർ
അമറിനോട് പ്രണയം തുറന്നു പറയുന്ന രാധിക
അമറിനൊപ്പം ക്ഷേത്രത്തിലെത്തിയ രാധിക, അവനോടുള്ള തന്റെ പ്രണയം തുറന്നു പറയുന്നു. ശേഷം അമറിനെതിരെ പണ്ട് താൻ സാക്ഷി പറഞ്ഞതും താൻ അമറിന് ഭക്ഷണം വാരിക്കൊടുത്തതുമെല്ലാം ക്ഷേത്രത്തിലിരുന്ന് രാധിക ഓർക്കുന്നു.
അമറിനോട് പ്രണയം തുറന്നു പറയുന്ന രാധിക
രാധികയെ പെണ്ണു ചോദിക്കാൻ എത്തുന്ന ശകുന്തള
തന്നോടുള്ള അമറിന്റെ സ്നേഹത്തിൽ രാധിക മതിമറക്കുന്നു. കൈലാഷിന് വേണ്ടി രാധികയെ പെണ്ണു ചോദിക്കാൻ ശകുന്തള, കൃഷ്ണമൂർത്തിയുടെ വീട്ടിലെത്തുന്നു. രാധികയ്ക്ക് ഫോൺ ചെയ്ത പ്രിയ, അവളെ തമാശരൂപേണ ഭയപ്പെടുത്തുന്നു.
രാധികയെ പെണ്ണു ചോദിക്കാൻ എത്തുന്ന ശകുന്തള
രാധികയെ സമാശ്വസിപ്പിക്കുന്ന അമർ
രാധികയെ അമർ, അവളുടെ വീട്ടിലെത്തിക്കുന്നു. തനിക്ക് വിവാഹം വേണ്ടെന്ന് രാധിക, കൃഷ്ണമൂർത്തിയോട് പറയുന്നു. അയാൾ രാധികയ്ക്ക് ആത്മധൈര്യം പകരുന്നു. സങ്കടപ്പെട്ടിരിക്കുന്ന രാധികയെ അമർ സമാശ്വസിപ്പിക്കുന്നു.
രാധികയെ സമാശ്വസിപ്പിക്കുന്ന അമർ
സമ്മാനം സ്വന്തമാക്കുന്ന കൈലാഷ്
രാധികയ്ക്ക് നൽകാനായി താൻ കരുതി വെച്ച സമ്മാനം കൈലാഷ് സ്വന്തമാക്കിയതിൽ അമർ വ്യാകുലപ്പെടുന്നു. കൃഷ്ണമൂർത്തിയോട് അമറിനെ പറ്റി പറയാൻ രാധിക ശ്രമിക്കുന്നു. അമ്മാവൻ പറഞ്ഞ കാര്യങ്ങളിൽ രാധിക വിഷമിക്കുന്നു.
സമ്മാനം സ്വന്തമാക്കുന്ന കൈലാഷ്
അവിനാശിനെ കയ്യേറ്റം ചെയ്യുന്ന അമർ
കൈലാഷിന്റെ വീട്ടിൽ നിന്നും അമർ, സമ്മാനം മോഷ്ടിക്കുന്നു. പിന്നീട് കൈലാഷിന്റെ പെട്ടെന്നുള്ള മാറ്റത്തെ ശകുന്തള ചോദ്യം ചെയ്യുന്നു. അതേസമയം രാധികയെ ഉപദ്രവിച്ച അവിനാശിനെ അമർ കയ്യേറ്റം ചെയ്യുന്നു.
അവിനാശിനെ കയ്യേറ്റം ചെയ്യുന്ന അമർ
രാധികയെ ശകാരിക്കുന്ന സുജാത
അമറിനെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യുന്നു. രാധികയ്ക്ക് ശകുന്തള, കൈലാഷിനെ പരിചയപ്പെടുത്തുന്നു. തന്റെ ഇഷ്ടങ്ങൾ രാധികയെ കൈലാഷ് അറിയിക്കുന്നു. കൈലാഷിനോട് ഒന്നും പറയാതെ ഇരുന്ന രാധികയെ സുജാത ശകാരിക്കുന്നു.
രാധികയെ ശകാരിക്കുന്ന സുജാത
രാധികയ്ക്ക് സാരി നൽകുന്ന അമർ
രാധികയ്ക്ക്, തന്റെ അമ്മയുടെ സാരി നൽകിയ അമർ, അതു ഉടുക്കാൻ അവളോട് ആവശ്യപ്പെടുന്നു. കൈലാഷിന്റെ ഫോൺ വന്നതോടെ രാധിക ആകുലപ്പെടുന്നു. അമറിനെ തനിക്ക് ഇഷ്ടമാണെന്ന് രാധിക, കൃഷ്ണ മൂർത്തിയെ അറിയിക്കുന്നു.
രാധികയ്ക്ക് സാരി നൽകുന്ന അമർ
അച്ഛനെ ചോദ്യം ചെയ്യുന്ന രാധിക
തന്റെ അച്ഛന്റെ അസുഖത്തെപ്പറ്റി രാധിക അറിയുന്നു. രാധികയുടെ കുടുംബത്തെപ്പറ്റിയുള്ള തന്റെ സംശയം ശകുന്തള, കൈലാഷിനോട് പറയുന്നു. അസുഖത്തെപ്പറ്റി അച്ഛനോട് ചോദിച്ച രാധിക, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നു.
അച്ഛനെ ചോദ്യം ചെയ്യുന്ന രാധിക
രാധികയെ ഉപദേശിക്കുന്ന കൃഷ്ണമൂർത്തി
കൃഷ്ണമൂർത്തിയുമായി രാധിക ആശുപത്രിയിൽ പോകുന്നു. കൃഷ്ണമൂർത്തിയുടെ അവസ്ഥയെ പറ്റിയുള്ള ഡോക്ടറുടെ വാക്കുകളിൽ രാധിക പകയ്ക്കുന്നു. കൈലാഷിന്റെ കാര്യം പറഞ്ഞ് രാധികയെ കൃഷ്ണമൂർത്തിയും സുജാതയും ഉപദേശിക്കുന്നു.
രാധികയെ ഉപദേശിക്കുന്ന കൃഷ്ണമൂർത്തി
തന്റെ സങ്കടങ്ങൾ രാധികയോട് പറയുന്ന അമർ
കൈലാഷുമായുള്ള വിവാഹത്തിന് രാധിക സമ്മതം മൂളിയതോടെ കൃഷ്ണമൂർത്തി സന്തോഷിക്കുന്നു. അക്കാര്യമറിഞ്ഞ പ്രിയ, തന്റെ സന്തോഷം ശ്രീജയെ അറിയിക്കുന്നു. ശേഷം തന്റെ സങ്കടങ്ങൾ അമർ, രാധികയോട് പറയുന്നു.
തന്റെ സങ്കടങ്ങൾ രാധികയോട് പറയുന്ന അമർ
കൈലാഷുമായി കോളേജിലേക്ക് പോകുന്ന പ്രിയ
രാധിക പഠിക്കുന്ന കോളേജിലേക്ക് കൈലാഷുമായി പ്രിയ പോകുന്നു. രാധികയെ തനിക്ക് നഷ്ടപ്പെടുമോയെന്നു അമർ ഭയക്കുന്നു. തന്റെ നിസ്സഹായാവസ്ഥ രാധിക, അമറിനെ അറിയിക്കുന്നു. ശേഷം കൈലാഷുമായി അമർ വഴക്കിടുന്നു.
കൈലാഷുമായി കോളേജിലേക്ക് പോകുന്ന പ്രിയ
രാധികയുടെ മാറ്റത്തെ സംശയിക്കുന്ന അമർ
വിവാഹനിശ്ചയത്തിന്റെ തിയ്യതി കുറിക്കാൻ പോകുന്ന കാര്യം ശകുന്തള, കൃഷ്ണമൂർത്തിയെ അറിയിക്കുന്നു. രാധികയുടെ മാറ്റത്തെ അമർ സംശയിക്കുന്നു. തന്റെ വിവാഹം നിശ്ചയിച്ച കാര്യം അമറിനെ അറിയിക്കാൻ രാധിക ഒരുങ്ങുന്നു.
രാധികയുടെ മാറ്റത്തെ സംശയിക്കുന്ന അമർ
രാധികയുമായി കൈലാഷിന്റെ വീട്ടിലെത്തുന്ന പ്രിയ
രാധികയുടെ നിശ്ചയത്തിനുള്ള മോതിരം തിരഞ്ഞെടുക്കാൻ അമർ, കൃഷ്ണമൂർത്തിയെ സഹായിക്കുന്നു. രാധികയുമായി പ്രിയ, കൈലാഷിന്റെ വീട്ടിലെത്തുന്നു. കൈലാഷിന്റെ കാര്യത്തിൽ രാധികയ്ക്കുള്ള കരുതലിൽ ശകുന്തള സന്തോഷിക്കുന്നു.
രാധികയുമായി കൈലാഷിന്റെ വീട്ടിലെത്തുന്ന പ്രിയ
രാധികയോട് ക്ഷമ ചോദിക്കുന്ന കൈലാഷ്
കോളേജിൽ വന്നതിന് കൈലാഷ്, രാധികയോട് ക്ഷമ ചോദിക്കുന്നു. രാധികയുടെ വിവാഹക്കാര്യം തന്റെ സുഹൃത്തിൽ നിന്നും അറിഞ്ഞ അമറിന്റെ നിയന്ത്രണം വിടുന്നു. അമറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രാധിക, സായിയോട് പറയുന്നു.
രാധികയോട് ക്ഷമ ചോദിക്കുന്ന കൈലാഷ്
അപകടത്തിൽ പെടുന്ന അമർ
അമർ അപകടത്തിൽ പെടുന്നു. അവിടെയെത്തിയ കൃഷ്‍ണമൂർത്തി അവനെ ആശുപത്രിയിൽ കൊണ്ട് പോകുന്നു. കല്യാണനിശ്ചയ ദിവസത്തെപ്പറ്റി ശകുന്തള, കൃഷ്ണമൂർത്തിയോട് പറയുന്നു. അമറിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തുന്നു.
അപകടത്തിൽ പെടുന്ന അമർ
രാധികയുടെ വീട്ടിലെത്തുന്ന കൈലാഷും കുടുംബവും
കല്യാണനിശ്ചയത്തിന്റെ ദിവസം അമറിനെ കാണാൻ രാധിക വീട്ടിൽ നിന്ന് പോകാൻ ഒരുങ്ങുന്നു. അവിടെയെത്തിയ അവളുടെ അമ്മാവൻ അവളെ ഉപദേശിച്ച് പിന്തിരിപ്പിക്കുന്നു. കൈലാഷും കുടുംബവും രാധികയുടെ വീട്ടിൽ എത്തുന്നു.
രാധികയുടെ വീട്ടിലെത്തുന്ന കൈലാഷും കുടുംബവും
അമറിന്റെ അപകടത്തെപ്പറ്റി രാധികയോട് സുഹൃത്ത്
രാധികയുടെയും കൈലാഷിന്റേയും കല്യാണനിശ്ചയം നടക്കുന്നു. അമറിന് അപകടം പറ്റിയ കാര്യം അവന്റെ സുഹൃത്ത് രാധികയെ അറിയിക്കുന്നു. അമറിന്റെ അവസ്ഥ അറിയാൻ വിളിച്ച കൃഷ്ണമൂർത്തിയോട് ഡോക്ടർ, നല്ല വാർത്ത പറയുന്നു.
അമറിന്റെ അപകടത്തെപ്പറ്റി രാധികയോട് സുഹൃത്ത്
അക്ഷരയോട് തന്റെ പ്രശ്‍നം പറയുന്ന രാധിക
അമറിനെ കാണാൻ ആശുപത്രിയിലേക്ക് പോയ രാധിക, അവന്റെ അവസ്ഥക്ക് കാരണം താനാണെന്ന് സ്വയം പഴിചാരുന്നു. പ്രണയത്തെപ്പറ്റി മോശം പറഞ്ഞ അമ്മാവനുമായി രാധിക തർക്കിക്കുന്നു. തന്റെ പ്രശ്‍നം അക്ഷരയോട് രാധിക പറയുന്നു.
അക്ഷരയോട് തന്റെ പ്രശ്‍നം പറയുന്ന രാധിക
Details About അഗ്നിപരീക്ഷ TV Show :
| Movie Released Date | 19 Sep 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|

